നെടുമ്പാശേരിയിൽ നിന്നും അബുദാബിയിലേക്കു പറന്ന വിമാനത്തിന് സാങ്കേതിക തകരാർ. ഇൻഡിഗോയുടെ 6ഇ–1403 വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്.......
കൊല്ലത്ത് യുവാവിനെ അയൽവാസി കുത്തിക്കൊന്നു. കൊല്ലം കൊട്ടാരക്കര പുത്തൂരിലാണ് സംഭവം.......
അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഭൂചലനത്തിൽ തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന സ്ത്രീകളെ ആരും രക്ഷിക്കുന്നില്ലെന്ന് റിപ്പോർട്ട്. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ പുരുഷന്മാരായതാണ് ഭൂകമ്പത്തിൽ ഇരകളായ സ്ത്രീകളുടെ ദുരിതം വർധിപ്പിക്കുന്നത്. ......
നഴ്സ് ചമഞ്ഞ് ആശുപത്രിയിൽ തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം.......
ഇന്ത്യയും റഷ്യയും ചൈനാപക്ഷത്ത് എത്തിയെന്ന് സമൂഹ മാധ്യമത്തിൽ കുറിച്ച ട്രംപ് മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റി. പ്രധാനമന്ത്രി മോദി തന്റെ സുഹൃത്താണെന്നും ഇന്ത്യയും യുഎസും ഒരു "പ്രത്യേക ബന്ധം" പങ്കിടുന്നുവെന്നും ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ......
ന്യൂഡൽഹി: ഉത്തർപ്രദേശിൽ വർഷങ്ങളായി ദിവസ വേതനക്കാരായി ജോലി ചെയ്യുന്നവരുടെ സേവനം ഉടൻ സ്ഥിരപ്പെടുത്താൻ സുപ്രീം കോടതി ഉത്തരവിട്ടു. 2002 മുതൽ മുൻകാല പ്രാബല്യത്തോടെ ഇവരുടെ സേവനം സ്ഥിരപ്പെടുത്തി, എല്ലാ ആനുകൂല്യങ്ങളും നൽകണമെന്നും കോടതി വ്യക്തമാക്കി.
തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ......
കർണാടകയിൽ കാസർകോട് സ്വദേശിയായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണംകവർന്ന സംഭവത്തിൽ യുവതി ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. ബൈന്ദൂർ സ്വദേശി സവാദ്(28), ഗുൽവാഡി സ്വദേശി സെയ്ഫുള്ള(38), ഹാങ്കലൂർ സ്വദേശി മുഹമ്മദ് നാസിർ ഷരീഫ്(36), അബ്ദുൾ സത്താർ(23), അസ്മ(43), ശിവമോഗ സ്വദേശി അബ്ദുൾ അസീസ്(26) എന്നിവരാണ് അറസ്റ്റിലായത്. ......
ന്യൂഡൽഹി: മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കാതെ, പ്രതിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് ചോദിച്ച് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി. ഈ നടപടിയെ വിമർശിച്ച് സുപ്രീം കോടതി. ......
യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ മർദിച്ച പൊലീസുകാരെ കാക്കിധരിച്ച് വീടിന് പുറത്തിറങ്ങാൻ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കേരളം ഇതുവരെ കാണാത്ത പ്രതികരണമായിരിക്കുമുണ്ടാകുക എന്നും അദ്ദേഹം പറഞ്ഞു. ഇതുപോലെ ഇനി ഒരു ഇര ഉണ്ടാകാൻ പാടില്ലെന്നും സുജിത്തിനെ കുന്നംകുളത്തെ വീട്ടിലെത്തി സന്ദർശിച്ചതിന് ശേഷം പ്രതിപക്ഷ നേതാവ് പറഞ്ഞു.
സിപിഎമ്മിനെ പോലെയോ ബിജെപിയെ പോലെയോ ഉള്ള പാർട്ടിയല്ല കോൺഗ്രസ്. ......